June 5 World Environment Day

  • Posted on: 5 June 2021

June 5 World Environment Day
The United Nations started the Environment Day celebration on June 5, 1972. The aim of Environment Day is to protect trees and forests, expand forest areas, ensure global environmental balance and climate sustainability.
This day stands as a reminder to each one of us to protect nature. Every year this day is celebrated with a message. The Environment Day message of 2021 is 'Environmental Restoration'.
Nature revives itself over time. But this is possible only through our collective efforts as humans. The environment has given us the air we breathe, the food we eat, the water we drink, the ecosystem we live in. Let's join hands together to reclaim the greenery and ecosystem loss by protecting the environment.

ജൂൺ 5 ലോക പരിസ്ഥിതി ദിനം
1972 ജൂണ്‍ 5 മുതലാണ് ഐക്യരാഷ്ട്രസഭ പരിസ്ഥിതി ദിനാചരണത്തിന് തുടക്കമിട്ടത്. മരങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങള്‍ വിപുലീകരിക്കുക, ആഗോള പാരിസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക തുടങ്ങിയവയാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം.

പ്രകൃതിയെ സുരക്ഷിതമാക്കണമെന്ന് നമ്മില്‍ ഓരോരുത്തര്‍ക്കും ഒരു ഓര്‍മ്മപ്പെടുത്തലായി ഈ ദിവസം നിലകൊള്ളുന്നു. ഓരോ വര്‍ഷവും ഒരോ സന്ദേശത്തോടെയാണ് ഈ ദിനം ആഘോഷിക്കുന്നത്. 'പരിസ്ഥിതി പുനസ്ഥാപനം' എന്നതാണ് 2021 ലെ പരിസ്ഥിതി ദിനസന്ദേശം.

കാലാകാലങ്ങളില്‍ പ്രകൃതി സ്വയം പുനരുജ്ജീവിപ്പിക്കുന്നു. എന്നാല്‍ ഇത് സാധ്യമാകുന്നത് മനുഷ്യരായ നമ്മുടെ കൂട്ടായ പരിശ്രമത്തിലൂടെ മാത്രമാണ്. നാം ശ്വസിക്കുന്ന വായു, നമ്മള്‍ കഴിക്കുന്ന ഭക്ഷണം, കുടിക്കുന്ന വെള്ളം, നമ്മള്‍ താമസിക്കുന്ന ആവാസ വ്യവസ്ഥ എന്നിവയെല്ലാം പരിസ്ഥിതി നമുക്ക് നല്‍കിയിട്ടുണ്ട്. പരിസ്ഥിതിയെ സംരക്ഷിച്ച് നഷ്ടപ്പെട്ട പച്ചപ്പിനെയും ആവാസ വ്യവസ്ഥയെയും തിരിച്ചുപിടിക്കാൻ നമുക്ക് ഒറ്റക്കെട്ടായി കൈകോർക്കാം.